വനനിയമ ഭേദഗതിക്കെതിരെയും വന്യജീവി ആക്രമണങ്ങൾക്കെതിരെ പി.വി. അൻവർ എം. എൽ.എ നടത്തുന്ന ജനകീയയാത്രയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം നേരിടുന്നു. യാത്ര വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അൻവർ നേരിട്ടും അല്ലാതെയും വിളിച്ച യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പഞ്ചായത്ത് പ്രസിഡൻ്റുമാരും നേതാക്കളും പങ്കെടുത്തിരുന്നു. വഴിക്കടവ്, എടക്കര, മുത്തേടം പഞ്ചായത്തുകളിലാണ് യോഗം നടത്തിയത്. വയനാട് പനമരത്ത് ജനകീയ യാത്ര ഉദ്ഘാടനചടങ്ങിൽ വയനാട് ഡി.സി.സി പ്രസിഡൻ്റ് എം.ടി. അപ്പച്ചൻ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തിരുവമ്പാടിയിൽ ശനിയാഴ്ച നടക്കുന്ന രണ്ടാംദിന സമാപനത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡൻ്റ് പ്രവീൺ കുമാറും ഞായറാഴ്ച എടക്കരയിൽ നടക്കുന്ന സമാപനത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇവരും വിട്ടു നിൽക്കുമെന്നാണ് സൂചന. നിലമ്പൂരിൽ ഡി.സി.സി പ്രസിഡൻ്റ് വി.എസ്. ജോയി, സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ നേത്യത്വത്തിലെ യോഗം എം.എൽ.എയുടെ യാത്രയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024