അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ഇന്നലെ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴ്, പന്ത്രണ്ട് വയസുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്കാണ് രോഗം തലച്ചോറിനെ ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ ഒരു സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരു മാസത്തിനിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

ഇവിടെ ചികിത്സയിൽ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ദിനംതോറും പുതിയ കേസുകൾ റി പ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Related Posts