എംഡിഎംഎ വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് പിടികൂടി. കായൽ പുതിയപുരയിൽ വീട്ടിൽ കെ.പി. മുസ്‌തഫ (37) യാണ്. 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായത്. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽനിന്ന് ഇയാളെ പിടികൂടിയത്. രോഗികളുമായി കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ എം ഡിഎംഎ വാങ്ങി നാട്ടിലെത്തിച്ചാണ് ഇയാൾ വിൽപ്പന നടത്തുന്നത്.

കർണാടകത്തിൽനിന്ന് എംഡിഎംഎ വാങ്ങി നിശ്ചിതസ്ഥലത്ത് വച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടുക്കുകയാണ് പതിവെന്ന് എക്സൈസ് പറഞ്ഞു. രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് മുസ്‌തഫയെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു.

Related Posts