ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാളെ തിരഞ്ഞെടുപ്പ്. എൻ.ഡി.എ സ്ഥാനാർത്ഥി തമിഴ്‌നാട്ടുകാരനായ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്‌ണനും ഇന്ത്യ മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നാളെ തന്നെ ഫലപ്രഖ്യാപനമുണ്ടാകും.
പാർലമെന്റിലെ ഇരുസഭകളിലെയുമായി 781 അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്‌ടറൽ കോളേജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഭൂരിപക്ഷത്തിന് വേണ്ടത് 391 വോട്ട് ആണ്.