മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് പിഴശിക്ഷ.. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിലാണ് നവ്യക്ക് പിഴ ഈടാക്കിയത്. 1,980 ഡോളറാണ് (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടക്കേണ്ടത്. ഓസ്ട്രേലിയയിലെ വിക്ടോറിയ മലയാളി അസോസിയേഷൻ്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓണപ്പരിപാടിയിൽ സംസാരിക്കവെ ആണ് നവ്യ പിഴ ഈടാക്കിയ കാര്യം പങ്കുവച്ചത്.
’15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് എൻ്റെ പക്കൽ ഉണ്ടായിരുന്നത്. ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത് കൊച്ചി മുതൽ സിങ്കപ്പൂർ വരെ ഒരു കഷ്ണം മുടിയിൽ ചൂടാൻ അച്ഛൻ പറഞ്ഞു സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും സിങ്കപ്പൂരിൽ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാൻഡ്ബാഗിൽ വെക്കാനും അച്ഛൻ പറഞ്ഞു. 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ല എന്ന നിയമം എനിക്ക് അറിയില്ലായിരുന്നു.’ നവ്യ വ്യക്തമാക്കി.