ശ്രീ നാരായണ സമിതി അൾസൂർ, മൈലസാന്ദ്ര. ശ്രീനാരായണ നഗർ (സർജാപുര) എന്നീ മൂന്നു ഗുരു മന്ദിരങ്ങളിലും നാളെ തിരുജയന്തി ആഘോഷം ഭക്തിസാന്ദ്രമായി ആചരിക്കും. രാവിലെ പ്രഭാത പൂജകൾക്കുശേഷം ചടങ്ങുകൾ ആരംഭിക്കും. വിശേഷാൽ ഗുരുജയന്തി പൂജ, ഗുരു പുഷ്‌പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും. അൾസൂർ ഗുരുമന്ദിരത്തിലും മൈലസാന്ദ്ര ഗുരുമന്ദിരത്തിലും സർജ്ജാപുര ഗുരുമന്ദിരത്തിലും ഓണസദ്യയും അതിനുശേഷം ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയോടുകൂടി ചടങ്ങുകൾ പര്യവസാനിക്കും.

ഉച്ചക്ക് 3 മണിക്ക് കർണ്ണാടക സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കണ്ഡീരവ സ്റ്റേഡിയത്തിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്രയിലും തുടർന്ന് രവീന്ദ്ര കലാക്ഷേത്രത്തിൽ വെച്ചു നടക്കുന്ന പൊതു പരിപാടികളിലും എല്ലാവരും പീതാംബര വസ്ത്ര ധാരികളായി പങ്കെടുക്കണമെന്ന് ശ്രീനാരായണ സമിതി ജനറല്‍ സെക്രട്ടറി എം.കെ.രാജേന്ദ്രന്‍ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 94481 62624 വിളിക്കുക.

Related Posts