എൻ എസ് എസ് കർണാടക ബോർഡിൻ്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു. എൻ എസ് എസ് കർണാടക ഓഫീസിൽ നടന്ന ആഘോഷത്തിൽ വൈസ് ചെയർമാൻ എം എസ് ശിവപ്രസാദ് മന്നത്തിൻ്റെ ഛായാചിത്രത്തിനു മുമ്പിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തിക്കൊണ്ടു ആഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് മന്നം അനുസ്മരണം നടത്തി. പരിപാടികൾക്ക് വൈസ് ചെയർമാൻ ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, വിജയകുമാർ, രാജീവ് എന്നിവർ നേതൃത്വം നൽകി.

Related Posts