കേരളം സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് പൊന്നോണസമ്മാനമായി സമാജം അംഗങ്ങൾക്ക് പായസം വിതരണം ചെയ്തു. ഓണസമ്മാനമായും അതിനു പുറമെ അധിക പായസം ആവശ്യമുള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പായസം വിതരണം ചെയ്തത്. സമാജം പ്രവർത്തകർ ദാസരഹള്ളി എം എൽ എ എസ്.മുനിരാജുവിനെ സന്ദർശിച്ച് ഓണാശംസകൾ നേർന്നു.

സമാജം പ്രസിഡണ്ട് ആർ.മുരളീധർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ.പി.കെ, ജോയിൻറ് സെക്രട്ടറിമാരായ മുരളി.സി.പി, വിശ്വനാഥൻ പിള്ള.എസ്.എസ്, ട്രഷറർ ബിജു ജേക്കബ്, ജോയിൻറ് ട്രഷറർ ശിവപ്രസാദ്.കെ എന്നിവർ നേതൃത്വം നൽകി.

Related Posts