കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. ധനേഷ് എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് ധനേഷും ശ്യാം സുന്ദറും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. രാത്രിയോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ശ്യാം സുന്ദറിൻ്റെ കഴുത്തിലാണ് കുത്തേറ്റത്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. ശ്യാം സുന്ദറിൻ്റെ വീടിനുള്ളിൽ വച്ചാണ് കുത്തേറ്റത്. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു

Related Posts