ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം നാളെ ബാംഗ്ലൂർ ചിക്കബാനവാരയിലുള്ള ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് ചിലങ്ക സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ വിവിധ നൃത്തപരിപാടികൾ അരങ്ങേറും പ്രമുഖ നർത്തകി ഹേമാ മാലിനി മുഖ്യാതിഥി ആയിരിക്കും.
വാർഷികാഘോഷത്തിൻ്റെ മുഖ്യ ആകർഷനാമായ മാർക്കണ്ടേയചരിതം എന്ന നൃത്തപാരിപാടി (ബാലെ) വേദിയിൽ അരങ്ങേറും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും.