രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിൻ്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ഷൂട്ടിംഗിൽ രണ്ട് ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കിയ മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നീ നാല് കായികതാരങ്ങൾക്കാണ് ഖേൽരത്ന പുരസ്കാരം. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡും നൽകും. ഈ മാസം 17ന് ഡൽഹി രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ജേതാക്കൾക്ക് പുരസ്കാരം നൽകി ആദരിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. സൂക്ഷ്മവും കൃത്യവുമായ പരിശോധനയ്ക്ക് ശേഷമാണ് കായിക താരങ്ങളെ പുരസ്കാര ജേതാക്കളായി പ്രഖ്യാപിച്ചതെന്നും കായിക മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Previous Post
ഭാരതം-ഓസീസ് സിഡ്നി ടെസ്റ്റ് നാളെ തുടങ്ങും
Related Posts
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
September 12, 2024
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
October 10, 2024
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.