കാഞ്ഞങ്ങാട് കരിക്കയിൽ പിതാവ് മകൾക്ക് നേരെ ആസിഡ് ആക്രമണം നടത്തി. ആക്രമണത്തിൽ പ്രതിയുടെ മകളുടെ കൈക്കും സഹോദരൻ്റെ മകളുടെ മുഖത്തും പരിക്കേറ്റു. കാഞ്ഞങ്ങാട് കരിക്കയിൽ നടന്ന സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 17 വയസുള്ള മകളും ഇയാളുടെ സഹോദരൻ്റെ പത്തു വയസുള്ള കുട്ടിയും ആശുപത്രിയിൽ ചികിത്സതേടി.

പിതാവിനെ പോലീ സ് തെരയുകയാണ്. കർണാടക സ്വദേശിയായ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന പ്രതി, ഭാര്യയും മകളും സഹോദരൻ്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞ് സഹോദരൻ്റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്.

Related Posts