സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന് ഹെന്നൂർ കാച്ചരക്കനഹള്ളി ശ്രീ സായി കലാമന്ദിരിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.

മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.മോഹൻ എം പി, കർണാടക വൈദ്യുതി മന്ത്രി കെ.ജെ.ജോർജ്, രാമമൂർത്തി ഐ പി എസ് എന്നിവർ പങ്കെടുക്കും.

ഓണാഘോഷത്തോടനുബന്ധിച്ചു സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. പൂക്കളമത്സരം, ചെണ്ടമേളം, തിരുവാതിര, മെഗാ ഷോ എന്നിവ ഓണാരവം 2025ൻ്റെ വേദിയിൽ അരങ്ങേറും. പൂക്കള മത്സരത്തിൻ്റെ രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 7000/-, 5000/-, 3000/- ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. വൈകുന്നേരം ബൽറാം (ഐഡിയ സ്റ്റാർ സിങ്ങർ ), വിപിൻ നായർ (പ്ലേബാക്ക് സിങ്ങർ), സ്നേഹ അശോക് (സിംഗർ), പ്രജിത് കുഞ്ഞിമംഗലം(കോമഡി ഉത്സവ് ഫ്ലവർസ് ടിവി ) എന്നിവർ നയിക്കുന്ന മെഗാഷോ അരങ്ങേറും.

Related Posts