സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമായി. സ്വർണത്തിന് എട്ട് ദിവസത്തിനിടെ 3,360 രൂപയാണ് വർധിച്ചത്. ഇന്നലെ ഗ്രാമിന് 85 രൂപ കുടിയിരുന്നു. 9705 രൂപയായിരുന്നു ഗ്രാം വില.
പവൻ്റെ വില 680 രൂപ കൂടി 77,640 രൂപയുമായിരുന്നു. . ശനിയാഴ്ചയും സ്വർണവില റെക്കോഡ് തകർത്തിരുന്നു. ഗ്രാമിന് 150 രൂപയാണ് അന്ന് വർദ്ധിച്ചത്. പവന് 1200 രൂപ വർദ്ധിച്ചിരുന്നു. ഡോണൾഡ് ട്രംപിൻ്റെ തീരുവ നയവും ഇന്ത്യ-ചൈന-റഷ്യ കുട്ടുകെട്ടും ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന അനിശ്ചിതത്വം സ്വർണ്ണ വിലയെ സ്വാധീനിക്കുണ്ട്.