ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള 19 അംഗ ഇന്ത്യൻ ടീമിനെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. ജപ്പാനിലെ ടോക്യോവിൽ 13 മുതൽ 21 വരെയാണ് ചാമ്പ്യൻഷിപ്പ്. എം.ശ്രീശങ്കറും അബ്‌ദുള്ള അബൂബക്കറുമാണ് ടീമിലെ മലയാളികൾ. അഞ്ച് വനിതകളാണ് ടീമിൽ.

രണ്ട് തവണ ലോക മെഡൽ നേടിയ നീരജിലാണ് പ്രതീക്ഷകൾ. നിലവിലെ ചാമ്പ്യനാണ് നീരജ്. ലോക അത്ലറ്റിക്‌സിൻ്റെ ചരിത്രത്തിലാദ്യമായി പുരുഷ ജാവലിനിൽ നാല് ഇന്ത്യൻ താരങ്ങളിറങ്ങും. നീരജിനെ കൂടാതെ യശ്‌വീർ സിങ്, സച്ചിൻ യാദവ്, രോഹിത് യാദവ് എന്നിവരാണ് ടീമിലുള്ളത്.

Related Posts