തെലുങ്ക് നടൻ അല്ലു രാമലിംഗയ്യയുടെ ഭാര്യ അല്ലു കനകരത്നം രണ്ടു ദിവസം മുൻപാണ് അന്തരിച്ചത്. കനകരത്നം നടന്മാരായ അല്ലു അർജുന്റെയും രാംചരൺ തേജയുടേയും തേജയുടേയും മുത്തശ്ശിയാണ്. തന്‍റെ കണ്ണുകൾ മരണശേഷം ദാനംചെയ്യണമെന്നായിരുന്നു കനകര്തനത്തിന്‍റെ ആഗ്രഹം. ഇത് നിറവേറ്റിയിരിക്കുകയാണ് അവരുടെ മകളുടെ ഭർത്താവും നടനുമായ ചിരഞ്ജീവി.
കനകരത്നത്തിൻ്റെ മരണശേഷം ഒരു ചടങ്ങിൽ സംസാരിക്കവേ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണുകൾ ദാനം ചെയ്യാനുള്ള തന്‍റെ ഭാര്യാമാതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ചിരഞ്ജീവി സൂചിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് അല്ലു അരവിന്ദ് വരുന്ന വഴിയായിരുന്നു. അമ്മയുടെ കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറാണോ എന്ന് താൻ ചോദിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ സമ്മതം മൂളിയെന്നും ചിരഞ്ജീവി പറഞ്ഞു