സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ കോടിയുടെ മദ്യമാണ്.

Related Posts