കെ എൻ എസ് എസ് പീനിയ കരയോഗത്തിൻ്റെ പത്താം വാർഷികവും പീനിയോത്സവവും നെലഗദരനഹള്ളിയിലുള്ള സിദ്ധു ഗാർഡനിൽ വെച്ച് നടന്നു. പ്രസിഡണ്ട് രമേശ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ എൻ എസ് എസ് ചെയർമാൻ മനോഹര കുറുപ്പ് ജനറൽ സെക്രട്ടറി ടി.വി.നാരായണൻ , മുൻ ചെയർമാൻ രാമചന്ദ്രൻ പലേരി എന്നിവർ സംസാരിച്ചു.
ബോർഡിൻ്റെ പുതിയ ഭാരവാഹികളെയും കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാറിനെയും ദീപ്തി വെൽഫയർ അസ്സോസിയേഷൻ പ്രസിഡൻ്റെ സന്തോഷ് കുമാറിനെയും ചടങ്ങിൽ ആദരിച്ചു. ആലപ്പി ഗോപകുമാറിൻ്റെ സംവിധാനത്തിൽ നാടൻ പാട്ടും കോമഡി ഷോയും നൃത്തനൃത്യങ്ങളും നടന്നു. കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം എന്ന നാടകവും വിനായക കാറ്ററിംഗിൻ്റെ ഓണസദ്യയും ഉണ്ടായിരുന്നു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ കുട്ടിക്കൾക്ക് ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡുകൾ നൽകിയതായി സെക്രട്ടറി ഹരിനായർ അറിയിച്ചു.