കണ്ണൂർ കോളാരി കുംഭംമൂലയിൽ അഞ്ചു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. അൽ മുബാറക് ഹൗസിൽ സി. മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന ഡെക്കറേഷൻ ബൾബിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടൻ കുത്തുപറമ്പ് ഗവ. ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉളിയിൽ മജ്‌ലിസ് പ്രീ സ്കൂൾ വിദ്യാർഥിയാണ്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പിതാവ്: ഉസ്‌മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുസ്ഹിന, മുബഷീറ, മുബാറക്, മുനവിറ, മുസ്‌ലിഹ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്.

Related Posts