എറണാകുളം സെൻറ് ആൽബർട്സ് കോളജിലെ വിദ്യാർഥികളായ നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ്, പാലക്കാട് സ്വദേശി ആരോമൽ എന്നിവരാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. കൊച്ചി ഗോശ്രീ ഒന്നാം പാലത്തിൽ ഇന്നലെ രാത്രി 11.45 നാണ് അപകടമുണ്ടായത്. വൈപ്പിന്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർദിശയിൽനിന്നു വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ നരേന്ദ്രനാഥും ആരോമലും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഓട്ടോറിക്ഷയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

Related Posts