ഇന്ത്യയുടെ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം ശിക്ഷാപരമായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തങ്ങളുടെ വിപണി തുറക്കുന്നതിൽ ഇന്ത്യ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണ്ണമാണെന്നും യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്‌ടർ കൂടിയായ അദ്ദേഹം ആരോപിച്ചു.

ഇന്ത്യ വിട്ടുവീഴ്ച‌ ചെയ്‌തില്ലെങ്കിൽ, ട്രംപും വിട്ടുവീഴ്‌ച ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിനും ഒരു സമാധാന കരാർ ഉറപ്പാക്കുന്നതിനും വേണ്ടി റഷ്യയ്ക്കുമേൽ യുഎസ് ചെലുത്താൻ ശ്രമിക്കുന്ന സമ്മർദ്ദത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Posts