കർണാടക ആർടിസി കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി നാലുപേർ മരിച്ചു. കർണാടക – കേരള അതിർത്തിയിലെ കാസർഗോഡ് തലപ്പാടിയിലാണ് അപകടമുണ്ടായത്. മരിച്ച നാലുപേരിൽ മൂന്നുപേർ സ്ത്രീകളാണ്. ബസിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അരികിൽ നിർത്തിയിട്ട ഓട്ടോ ഇടിച്ചുതെറുപ്പിച്ച ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. മരിച്ചവരുടെ മൃതദേഹങ്ങൾ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.