കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഇന്ന് യലഹങ്ക ഡോ.ബി.ആർ.അംബേദ്കർ ഭവനിൽ നടക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും.
സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ജെ.ആർ.ദീപക്, അനന്യ നായർ, അതിഥിനായർ എന്നിവർ നേത്യത്വം നൽകുന്ന ഗാനമേള, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സോൺ ചെയർമാൻ എസ്കെ. പിള്ള, പ്രോഗ്രാം കൺവീനർ ശ്രീകുമാർ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8277459358.