റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും അനില്‍ അംബാനിയുമായും ബന്ധമുള്ള 6 സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്. 2000 കോടിയിലധികം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
എങ്ങനെ ബാങ്ക് ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്നും വായ്പകള്‍ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്നും സ്ഥാപിക്കുന്നതിനുള്ള നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക എന്നതായിരുന്നു റെയ്ഡിന്‍റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ 2000 കോടിയിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

Related Posts