രാഹുൽ മാങ്കൂട്ടത്തിലിനെ കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ പറഞ്ഞില്ല. വെള്ളചാട്ടംപോലെ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വരികയാണ്. വിദ്യാർഥികൾ ഉൾപ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. രാഹുൽ പരിപാടിയിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.
രാഹുലിന് പ്രോട്ടോകോൾ അനുസരിച്ച് പരിപാടിയിൽ വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ അദ്ദേഹമാണ് വരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത്. പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ല. സംഘാടകസമിതി യോഗം അലങ്കോലപ്പെടരുതെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹം സ്വയം തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു.
രാഹുലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. അധ്യക്ഷത വഹിക്കാൻ വേറെ മന്ത്രിമാരുണ്ട്. മാങ്കുട്ടത്തിൽ എംഎൽഎ ഒളിവിലാണ്. സമൂഹത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മാന്യമായി ഇറങ്ങിനടക്കണമെങ്കിൽ രാഹുൽ രാജിവെക്കണം
ആകാശത്തേക്ക് എത്ര ഉയർന്ന് പറന്നാലും താഴെയിറങ്ങിയേ സമ്മാനം വാങ്ങൂ എന്ന് ഇപ്പോൾ മനസിലായിക്കാണും. സരിത കുറെ പേര് പറഞ്ഞിരുന്നല്ലോ. എന്നാൽ ഒന്നു മില്ലാതെ പേര് പറയില്ലല്ലോ. എഐസിസി തീരുമാനത്തിന് ഒന്നും ഒരു വിലയുമില്ല.
ജ നങ്ങളാണ് തീരുമാനിക്കുന്നത്. അത് നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മനസിലാകുമെന്ന് മന്ത്രി പറഞ്ഞു. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ. പാലക്കാട് വച്ച് നവംബർ 7 മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.