പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ.സി.ജി. രാമചന്ദ്രൻനായർ (93) അന്തരിച്ചു. സംസ്ക്കാരം 10.30ന് തൈക്കാട് ശാന്തി കവാടത്തിൽ. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയർമാനായിരുന്നു.

1932ൽ ആലുവ കുറ്റിപ്പുഴയിലായിരുന്ന ജനനം. കേരള യൂണിവേഴ്‌സിറ്റി രസതന്ത്രവിഭാഗം തലവൻ, അൾജിയേഴ്സിൽ യൂണി. പ്രൊഫസർ, സയൻസ് ഫാക്കൽറ്റി ഡീൻ, യു.ജി.സി ഫെലോ എമരിറ്റസ്, വി.എസ്.എസ്.സി വിസിറ്റിംഗ് കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജർമ്മനിയിലെ മാക് സ്പലാങ്ക് ഇൻസ്റ്റിറ്യൂട്ട് അവാർഡ്, സ്വദേശി ശാസ്ത്രപുരസ്ക്കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്ക്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ കെ.ഭാരതിദേവി രണ്ടു മാസം മുൻപാണ് മരിച്ചത്. മക്കൾ: പരേതയായ കിരിജ ദീപക് ( ഇൻ്റർനാഷണൽ സ്കൂളുകളിൽ അദ്ധ്യാപികയായിരുന്നു), ഡോ. രാം കെ.മോഹൻ (എൻവയൺമെന്റൽ എൻജിനീയർ, അമേരിക്ക). മരുമക്കൾ: ദീപക് നായർ (ഇൻവെസ്റ്റ്മെൻ്റ് കൺസൾട്ടൻ്റ്), ഡോ. അപർണ മോഹൻ (അമേരിക്ക).

Related Posts