ഈ മാസം 30ന് പുന്നമടക്കായലിൽ നടക്കുന്ന 71മത് നെഹ്റു ട്രോഫി ജലമേളയിൽ 71 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി വിശിഷ്ടാതിഥികൾ മത്സരം കാണാൻ പുന്നമടക്കായലിൽ എത്തും. 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെയാണ് കായലോളത്തിൽ ആവേശത്തുഴയെറിഞ്ഞ് മത്സരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയികളായ മേപ്പാടം ചുണ്ടനും കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ വില്ലേജ് ബോട്ട് ക്ലബ് വീയപുരം ചുണ്ടനും കപ്പടിക്കാൻ മുമ്പിലുണ്ട്.
ചെറുതന, നടുഭാഗം, ചമ്പക്കുളം, കാരിച്ചാൽ, കരുവാറ്റ, നിരണം, പായിപ്പാട് എന്നീ ചുണ്ടൻ വള്ളങ്ങളും തീവ്ര പരിശീലനത്തിലാണ്. ഓരോ ചുണ്ടൻ വള്ളത്തെയും ക്ലബ്ബുകളെയും സ്പോൺസർ ചെയ്യുന്നതിന് വലിയ കമ്പനികൾ ആലപ്പുഴയിൽ എത്തിത്തുടങ്ങി