പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
മന്ത്രി കെ. രാജൻ, വാഴൂർ സോമൻ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റവന്യൂ പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
അദ്ദേഹം ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി.
എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ്, വെയർ ഹൌസിങ് കോർപ്പറേഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ ബിന്ദു. മക്കൾ: അഡ്വ. സോബിത്ത്, അഡ്വ. സോബിൻ.