മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്‍റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. ആനശല്യം ഉള്ളതിനാൽ പ്രദേശത്ത് വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയോടിച്ച ആന കല്യാണിയെ ആക്രമിച്ചതാകാം എന്നാണ് കരുതുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

Related Posts