രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റും. ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹത്തിൽ നിന്ന് രാജി വാങ്ങാൻ നിർദേശം നൽകി. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും.

എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടിയിരുന്നു. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു.

രാഹുലിനെതിരെ എഐസിസിക്ക് ആരോപണങ്ങൾ പുറത്ത് വരും മുൻപേ പരാതികൾ കിട്ടിയിരുന്നതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പുതിയ സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

Related Posts