കോൺഗ്രസ്സിലെ യുവനേതാവിനെതിരായ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനിയുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം വേട്ടക്കാരനൊപ്പമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

നടിയും മാധ്യമപ്രവര്‍ത്തകയുമായ യുവതി ആരോപിച്ച പരാതി അതീവ ഗൗരവമുള്ളതാണെന്ന് വി.കെ.സനോജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളോട് തൻ്റെ ദുരനുഭവം വിവരിച്ചിട്ടും യുവനേതാവിന് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കുകയാണ് നേതൃത്വം ചെയ്തത്. പെണ്‍കുട്ടി വി ഡി സതീശനെ പിതൃതുല്ല്യന്‍ എന്നാണ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനെ സംരക്ഷിക്കാനുള്ള നിലപാടാണ് വിഡി സതീശന്‍ ഉള്‍പ്പെടെ സ്വീകരിച്ചതെന്നും വി കെ സനോജ് പറഞ്ഞു.

ഈ നേതാവിനെക്കുറിച്ച് പരാതിയുമായി നിരവധി പെണ്‍കുട്ടികളാണ് വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ നേതാവിനെക്കുറിച്ചു പല കഥകളും പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നിലെ എല്ലാ വസ്തുകളും പുറത്തുവരണം. ഇനിയും പരാതിയുള്ളവര്‍ മുന്നോട്ടു വരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

പ്രതിപക്ഷനേതാവിൻ്റെ മുന്നിലേക്ക് ഗൗരവതരമായ പരാതി വന്നിട്ടും നടപടിയൊന്നും സ്വീകരിക്കാത്തത് ആശ്ചര്യമാണ്. യുവനേതാവെന്ന് ആരാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടു. വേട്ടക്കാരനെ തുറന്നുകാട്ടാനുള്ള ശ്രമങ്ങൾ ഡിവൈഎഫ്‌ഐയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സനോജ് പറഞ്ഞു.

Related Posts