വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ എം.പിമാർ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്‍റുമായ വി.എം. സുധീരൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം.

നല്ലൊരു യുവ നേതൃത്വം കേരളത്തിലുണ്ട്. പുതിയ തലമുറ മത്സരിക്കട്ടെ. അവശ്യ ഘട്ടങ്ങളിൽ ചിലപ്പോൾ എം.പിമാർ മത്സരിക്കേണ്ടിവരും. ഗ്രൂപ്പിനതീതമായി വരുന്ന തെരഞ്ഞെടുപ്പിനെ നേരിടണം. ഗ്രൂപ്പിസത്തിൻ്റെ കെടുതികൾ കേരളത്തിലെ കോൺഗ്രസുകാർക്ക് നാള്ളപോലെ അറിയാമെന്നും വി.എം. സുധീരൻ പറഞ്ഞു.

Related Posts