പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശത്തോടെ ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്.

യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരി 17നാണ് സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ കുറ്റവാളികളായ 9 പേരെ കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു.

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്. പ്രതികളായ സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, രജ്ഞിത്ത്, സജി, അശ്വിൻ, സുരേഷ്, പീതാംബരൻ, സുബീഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്.കോടതി നിർദേശ പ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.

Related Posts