ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ, മാളവ്യ നഗറിലെ എസ്കെവി സ്‌കൂൾ, എന്നിവിടങ്ങളിലാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സ്കൂ‌ളിൽ നിന്ന് ഒഴിപ്പിച്ചു.

ബോംബ് സ്ക്വാഡിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഡൽഹിയിലെ വിവിധ സ്‌കൂളുകളിൽ തിങ്കളാഴ്ചയും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Related Posts