അകാലത്തിൽ പൊഴിഞ്ഞു പോയ ചെറുകഥാകൃത്ത് കുമാരി ഇ.പി.സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന ചെറുകഥ രചനാമത്സരത്തിനായി കഥകൾ അയക്കേണ്ട അവസാനതീയതി സെപ്റ്റംബർ 20 ലേക്ക് നീട്ടി.
ബാംഗ്ളൂരിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും മത്സരത്തിൽ പങ്കെടുക്കാം. സ്വന്തം സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. ഇതിനുമുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ ആയ സൃഷ്ടികൾ അയക്കരുത്. എട്ട് പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ താഴെ പറയുന്ന മേൽവിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്.
ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക് 10,000രൂപയും രണ്ടാം സ്ഥാനത്തിന് 5,000രൂപയും മൂന്നാം സ്ഥാനത്തിന് 3,000 രൂപയും സമ്മാനമായി ലഭിക്കും. വിജയികൾക്കുള്ള സമ്മാനം കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഓണാഘോഷപരിപാടിയിൽ വെച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 98457 51628
മേൽവിലാസം: Kundalahalli Kerala Samajam, Survey No: 21/2, BEML Layout, Near Venkateshwara, temple, Thubrahalli, Bengaluru – 560 066, ഇമെയിൽ വിലാസം info@kks.org.in / ajithkodoth@gmail.com