കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടും കുറ്റവാളി ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം അന്വേഷിക്കാൻ നിയോ​ഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയിൽ ചാട്ടം അന്വേഷിക്കാൻ നിയോ​ഗിച്ചത്. മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ നിർദ്ദേശം നൽകി. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ജയിലില്‍ സന്ദര്‍ശനം നടത്തുന്നത്.

റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും ജസ്റ്റിസ് സി. എന്‍. രാമചന്ദനും അടങ്ങുന്നതാണ് കമ്മിറ്റി. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. 5 മണിക്കൂർ കഴിഞ്ഞാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത്. ഗോവിന്ദച്ചാമി രാവിലെ പരിശോധനയ്ക്കിടെയാണ് സെല്ലിലില്ലെന്ന വിവരം മനസ്സിലായത്.

Related Posts