വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതിയുമായി യുവതികൾ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ പരാതി നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് കൈമാറുമെന്നാണു വിവരം. 2 യുവതികളും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. ഒരു യുവതിയുടെ 2020ലാണ് സംഭവമെന്നാണ് പരാതി 2021ലാണ് രണ്ടാമത്തെ യുവതിയുടെ പരാതി. റാപ് ഗായകൻ വേടൻ തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ ഇപ്പോൾ ഒളിവിലാണ്. വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Related Posts