പാലക്കാട് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ചിക്കോട് ഹിൽവ്യൂ നഗറിനു സമീപം ബി ലൈൻ ട്രാക്കിലാണ് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ഏകദേശം 40 വയസ്സുള്ള പുരുഷനെയാണ് മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്. കഞ്ചിക്കോട് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts