ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ വംശജയായ ബോധന ശിവാനന്ദൻ. 10 വയസ്സുകാരിയായ ഈ കൊച്ചു മിടുക്കി 60-വയസ്സുകാരനായ ഗ്രാൻഡ്മാസ്റ്റർ പീറ്റർ വെൽസിനെ തോൽപ്പിച്ചാണ് ചരിത്രം കുറിച്ചത്. ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടമാണ് ഇതോടെ ബോധന സ്വന്തമാക്കിയത്. ലിവർപൂളിൽ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ബോധന ഈ നേട്ടം സ്വന്തമാക്കിയത്.
ഗ്രാൻഡ്മാസ്റ്ററെ പരാജയപ്പെടുത്തുന്ന വനിതാ ഇൻ്റർനാഷണൽ മാസ്റ്ററായി മാറിയ ബോധന വനിതാ ഗ്രാൻഡ്മാസ്റ്റർ ആകാനുള്ള ആദ്യ നോമും സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ബോധന തന്നെയാണ്. 2007ൽ ലണ്ടനിലേക്ക് താമസം മാറ്റുന്നതുവരെ കുടുംബം തമിഴ്നാട്ടിലെ ട്രിച്ചിയിലായിരുന്നു താമസിച്ചിരുന്നത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ശിവാനന്ദൻ വേലായുധമാണ് ബോധനയുടെ പിതാവ്.