2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (IOA) അംഗീകാരം നല്‍കി. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദ് ആകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 31-നകം നിർദ്ദേശം സമർപ്പിക്കും.
ആതിഥേയ നഗരത്തെ നവംബറിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂവനേശ്വറും അഹമ്മദാബാദിനൊപ്പം ആതിഥേയത്വം വഹിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) അധികൃതർ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. അഹമ്മദാബാദിലും ഭൂവനേശ്വറിലും സംഘം പരിശോധന നടത്തുകയുണ്ടായി.
അടുത്തിടെ കോമൺവെൽത്ത് സ്പോർട്‌സിൻ്റെ ഗെയിംസ് ഡയറക്‌ടർ ഡാരൻ ഹാളിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം അഹമ്മദാബാദിലെത്തി വേദികൾ പരിശോധിക്കുകയും ഗുജറാത്ത് സർക്കാർ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.