കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പ്രതീക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നൽകിയ ഹർജി കോടതി തള്ളി. സാന്ദ്രയുടെ ഹർജി എറണാകുളം സബ് കോടതിയാണ് തള്ളിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് ഇതോടെ മത്സരിക്കാൻ സാധിക്കില്ല.
പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ സാന്ദ്ര പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. കെ.എഫ്.പി.എയുടെ ഭരണ പ്രക്രിയകൾ പക്ഷപാതപരമാണെന്ന് ആരോപിക്കുകയും തൻ്റെ നാമനിർദേശപത്രിക തള്ളിയതിൽ സ്റ്റേ ആവശ്യപ്പെടുകയും ചെയ്തു കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹരജി ഫയൽ ചെയ്തത്.