കുട്ടികളുടെ സ്കൂൾ ബാഗിൻ്റെ ഭാരം കുറക്കാനുള്ള ആശയം ഫേസ്ബുക്കിൽ പങ്കുവെച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടികളുടെ സ്കൂൾ ബാഗിൻ്റെ ഭാരം കുറക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നതായി മന്ത്രി FB യിൽ കുറിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഈ വിഷയത്തിൽ സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.
‘പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നന്നതിനുള്ള നടപടികൾ സ്വീകരിക്കും’ മന്ത്രി കുറിച്ചു.
മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ
”കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും
സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു.”
ഇന്നലെ രാത്രി പങ്കുവെച്ച കുറിപ്പിൽ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ പൊതുസമൂഹം, ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് മറുപടിയും നൽകി തുടങ്ങി.