സിപിഎം പ്രവർത്തകൻ പുത്തൂരിലെ കല്ലായി അനീഷ് കൊലപാതക കേസ്സിൽ കുറ്റാരോപിതരായ 13 ബിജെപി പ്രവർത്തകരും കുറ്റക്കാരല്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി നിസാർ അഹമ്മദ് കണ്ടെത്തി. സിപിഎം നേതൃത്വം പോലീസിന് കൊടുത്ത ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി പട്ടിക തയ്യാറാക്കിയതെന്ന് സംഭവ സമയത്ത് തന്നെ ആരോപണമുണ്ടായിരുന്നു.

ഒന്നാം പ്രതി ജിയേഷ് യുവമോർച്ച മുൻ ജില്ലാ സെക്രട്ടറിയും 10-ാം പ്രതി കെ.സി.വിഷ്ണു ബിജെപി പാനൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്. കേസിൽ ബന്ധുക്കളെ അടക്കമുള്ള സാക്ഷികളെ വിസ്തരിച്ചിരുന്നു. 2008 മാർച്ച് 7 ന് പുലർച്ചെ 5 ന് രാഷ്ട്രീയ വിരോധത്താൽ പുത്തൂർ കണ്ണംപൊയിൽ കല്ലായിൻ്റവിട ബാലൻ്റെ മകൻ അനീഷിനെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് വെട്ടി കൊലപെടുത്തിയെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം.

പുത്തൂർ ചമ്പൻ്റെ വിട ശശിയുടെമകൻ സന്തോഷ്, കുന്നോത്ത് പറമ്പ് കുലിച്ചാലിൽ രാജൻ്റെ മകൻ ജിയേഷ്, കുനിയിൽത്താനി കുഞ്ഞിരാമൻ്റെ മകൻ വേണുഗോപാൽ, കുറ്റേരി താഴെക്കുനിയിൽ ഭാസ്കരൻ്റെ മകൻ സുബിൻ, വടക്കയിൽ ബാലൻ്റെ മകൻ സജീഷ്, മുരുത്തും പൊയിൽ തുപ്പാനറത്ത് കുഞ്ഞമ്പുവിന്‍റെ മകൻ ശശി, കൈവേലിക്കൽ ചുങ്കകാരൻ്റ വിട ബാലൻ്റെ മകൻ രാഘവൻ, കുഴിക്കൽ ഉത്തമൻ്റെ മകൻ ഷിനോജ്,

കൊളവല്ലൂർ പന്തോക്കാലിൽ ഗോവിന്ദൻ്റെ മകൻ ബിജു ചേരിക്കൽ, കൈ വേലിക്കൽ കാട്ടോത്തി ചാത്തൻ്റെ മകൻ വിഷ്ണു കുണ്ടുപറമ്പൻ്റവിട കുത്തിരാമൻ്റെ മകൻ ബാബു തെക്കയിൽ പാറിയി നാണുവിൻ്റെ മകൻ അനീഷ്, കൈവേലിക്കൽ സ്വാമിൻ്റ വിട കേളൻ്റെ മക സുരേന്ദ്രൻ എന്നീ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചുവെന്നായിരുന്നു ആരോപണം. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി.എസ്. ഈശ്വരൻ, ടി. സുനിൽ കുമാർ, പി.പ്രേമരാജൻ എന്നിവർ ഹാജരായി.

Related Posts