വാൽപ്പാറയിൽ എട്ടുവയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആസാം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ കൊല്ലപ്പെട്ടത്. തൃശൂരിലെ വേവർലി എസ്റ്റേറ്റിലാണ് സംഭവം. കടയിലേക്ക് പോയ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കടയിൽ പോയ കുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്തിടെയാണ് വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകളെ പുലി കടിച്ചുകൊന്നത്. ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് കടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ വർവും വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.

Related Posts