സംസ്ഥാനത്ത് ഒ​റ്റയടിക്ക് സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞത്. ഇതോടെ പവന് 75,000 രൂപയായി. സ്വർണ്ണവിലയിൽ കഴിഞ്ഞ രണ്ടു ദിവസമായി മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 75,560 രൂപയും ഗ്രാമിന് 9,445 രൂപയുമായിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുവ നയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിൽ സ്വർണ്ണവിലയിൽ അടിക്കടി മാറ്റങ്ങൾ സംഭവിക്കുന്നത്. സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Related Posts