ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂറിൽ മലയാളി ലോഗ്‌ജംബ് മുരളി ശ്രീശങ്കറിന് സ്വർണ്ണം. 8.13 മീറ്റർ ദൂരം ചാടിയാണ് താരം സ്വർണ്ണം നേടിയത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് മലയാളി താരത്തിൻ്റെ നേട്ടം. ശ്രീശങ്കർ അവസാന ശ്രമത്തിലാണ് 8.13 മീറ്റർ ദൂരം കണ്ടെത്തുന്നത്. മത്സരത്തിൽ ആദ്യ 6 സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾക്കാണ്. ഷാനവാസ് ഖാൻ(8.04 മീറ്റർ) വെള്ളിയും ലോകേഷ് സത്യനാഥൻ (7.85 മീറ്റർ) വെങ്കലവും നേടി.

Related Posts