ധർമ്മസ്ഥലയിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്കി. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് സ്ത്രീ പറഞ്ഞത്.
ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിട്ടശേഷം ഈ സ്ത്രീയുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാനായി ഉപയോഗിച്ച തൂമ്പ കഴുകിയെന്നും മൊഴി നല്‍കിയതായാണ് നല്‍കിയതായാണ് വിവരം. ധര്‍മ്മസ്ഥല ക്ഷേത്രകവാടത്തിന് സമീപം ശനിയാഴ്ച മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പരിശോധന ഞായറാഴ്ച ഉണ്ടാകില്ല. തിങ്കളാഴ്ച പരിശോധന തുടരും.