ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട 2 വിദ്യാർത്ഥികളും മുങ്ങിമരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ വിദ്യാർത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ അരുൺ, ശ്രീ ഗൗതം എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. യുവാക്കൾ ചുഴിയിൽപ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു.
ശ്രീ ഗൗതമിനെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണിനെ പിന്നാലെ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഇവിടെ ഒഴുക്ക് ശക്തമാണെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധിയാളുകളാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് അവധി ദിവസം ആഘോഷിക്കാനായി ഇവിടേക്ക് വരുന്നത്. ഇവിടെ ഇതിനുമുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.