സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 9,400 രൂപയിലും പവന് 75,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,715 രൂപയിലെത്തി. ബുധനാഴ്‌ചയും കഴിഞ്ഞ ജൂലൈ 27നും കുറിച്ച പവന് 75,040 രൂപയെന്ന റിക്കാർഡാണ് ഇന്നു തകർത്തെറിഞ്ഞത്. കഴിഞ്ഞ അഞ്ചു പ്രവൃത്തിദിനങ്ങൾക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് കൂടിയത്.

Related Posts