ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. അപകട സ്ഥലത്തു നിന്നും 4 കിലോമീറ്റർ അകലെയാണ് സംഘാംഗങ്ങൾ ഉള്ളത്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ എട്ടുപേർ. മറ്റുള്ളവർ മുംബൈ മലയാളികളാണ്. വിനോദയാത്രസംഘം സഞ്ചരിച്ച വാഹനത്തിൻ്റെ ഡ്രൈവറുമായി സംസാരിച്ചെന്ന് കേരള സമാജം ഭാരവാഹികൾ അറിയിച്ചു.

കായംകുളം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് യാത്രാസംഘം ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്‌ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

Related Posts